സൗദി വനിതാ സൈനിക ഒരു കുട്ടിയുമായി നിൽക്കുന്ന ചിത്രമെടുത്ത വ്യക്തിക്ക് ആദരം
ജിദ്ദ: സൗദി വനിതാ സൈനിക ഒരു കുഞ്ഞിനെ ചേർത്ത് പിടിക്കുന്ന രംഗം പകർത്തിയ സൗദി പ്രസ് ഏജൻസിയിലെ ഫോട്ടോഗ്രാഫർ നിസാർ മഅതുഖ് ഹുസ്നൈനെ സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ ദോസരി ആദരിച്ചു.
സംഘർഷഭരിതമായ സുഡാനിൽ നിന്ന് രക്ഷപ്പെട്ട് സൗദിയിലെത്തിയവരിൽ ഉൾപ്പെട്ട പിഞ്ചു കുഞ്ഞിനെ ചേർത്ത് പിടിച്ച സൗദി സൈനികയുടെ ചിത്രം വൻ പ്രചാരമാണ് ഉണ്ടാക്കിയത്.
ബ്രിട്ടീഷ് പത്രം ഗാർഡിയൻ പ്രസ്തുത ചിത്രം മികച്ച ചിത്രമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
സൗദിയുടെ മാനവികത പ്രതിഫലിപ്പിക്കുകയും ആഗോളതലത്തിൽ പ്രചാരം നേടുകയും ചെയ്ത ചിത്രം പകർത്തിയ നിസാർ മഅ്തൂക്ക്നെ സ്വീകരിക്കുന്നതിലും ആദരിക്കുന്നതിലും താൻ സന്തോഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
വിവിധ രാജ്യക്കാരായ നിരവധിയാളുകളെ സൗദിയുടെ നേതൃത്വത്തിൽ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തി ജിദ്ദ പോർട്ടിൽ എത്തിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa