മെസ്സി സൗദിയിലേക്ക് തന്നെ; അൽഹിലാലിന്റെ ഓഫർ സ്വീകരിച്ചതായി എൽ ചിരിൻഗീറ്റോ
സൂപ്പർ താരം ലയണൽ മെസ്സി സൗദി ക്ലബ്ബായ അൽ-ഹിലാലിൽ ചേരാൻ സമ്മതിച്ചതായി റിപ്പോർട്ട്. അൽ-ഹിലാലിന്റെ ഓഫർ മെസ്സി സ്വീകരിച്ചതായി എൽ ചിരിൻഗീറ്റോ റിപ്പോർട്ട് ചെയ്തു.
അർജന്റീന താരം ലയണൽ മെസ്സിയുടെ ഭാവിയെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലവിലുണ്ട്. ജൂൺ മാസത്തിൽ നിലവിലെ കരാർ തീരുന്നതോടെ അദ്ദേഹം പാരീസ് സെന്റ് ജെർമൻ വിട്ടേക്കും.
സൗദി അറേബ്യയിലേക്ക് പറന്നത് കാരണം പരിശീലന സെഷൻ നഷ്‌ടമായതിന് 35 കാരനെ ഫ്രഞ്ച് ഭീമന്മാർ അടുത്തിടെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ പെരുമാറ്റത്തിന് മെസ്സി ക്ഷമാപണം നടത്തിയിരുന്നു, എന്നിരുന്നാലും, അർജന്റീനൻ താരം പി എസ് ജി യിൽ തുടരാൻ സാധ്യതയില്ല എന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.
അതേസമയം ബാഴ്‌സലോണയടക്കം മറ്റ് നിരവധി മുൻനിര ടീമുകൾക്കും മെസ്സിയെ കൊണ്ടുവരാൻ താൽപ്പര്യമുണ്ട്. എന്നാൽ നിലവിലെ സൂചന പ്രകാരം മെസ്സി പ്രോ ലീഗിൽ കളിക്കാൻ സൗദി അറേബ്യയിലേക്ക് പോകും.
നിലവിൽ അൽ ഹിലാലിന്റെ എതിരാളികളായ അൽ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാൻ, വരുന്ന സീസണിൽ മെസ്സിയുയുണ്ടാവുമെന്നാണ് കരുതുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിപ്പിച്ച് ജനുവരിയിലാണ് റൊണാൾഡോ സൗദിയിൽ ചേർന്നത്.
അൽ-ഹിലാലിന്റെ ഓഫറിൽ മെസ്സി സംതൃപ്തനാണെന്ന് അൽ-ഹിലാൽ ക്ലബ്ബിന്റെ പ്രസിഡന്റ് ഫഹദ് ബിൻ നാഫെലിനെ അറിയിച്ചതായി കായിക നിരൂപകൻ മുഹമ്മദ് അൽ-ബാകിരി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa