ജിദ്ദയിൽ വീട് ചവിട്ടിത്തുറന്ന് റൈഡ് നടത്തുന്ന വീഡിയോ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം; സ്ത്രീകളടക്കം 9 പേർ പിടിയിൽ
ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോൾ സേന ജിദ്ദയിൽ വീട് ചവിട്ടിത്തുറന്ന് റൈഡ് നടത്തുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു.
നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് മുഖം മൂടി ധാരികളായ സേനാംഗങ്ങൾ വീട് റൈഡ് ചെയ്തത്. റെയ്ഡിൽ 55 കിലോയിലധികം കൊക്കെയ്ൻ പിടിച്ചെക്കുകയും, സ്ത്രീകൾ ഉൾപ്പെടെ 9 പേരെ പിടികൂടുകയും ചെയ്തു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച രണ്ട് പേർ, 4 താമസക്കാർ, വിസിറ്റ് വിസയുള്ള 5 വിദേശികൾ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്തവരെ നിയമ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
വീഡിയോ കാണാം 👇
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q