പെർമിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച മലയാളിക്ക് പിഴ
ജിദ്ദ: ജിദ്ദയിൽ നിന്ന് മക്കയിലേക്ക് പെർമിറ്റില്ലാതെ കടക്കാൻ ശ്രമിച്ച മലയാളിയെ ചെക്ക് പോസ്റ്റിൽ തടയുകയും പിഴ ചുമത്തുകയും ചെയ്തു.
ഉംറ ചെയ്യാനുള്ള നുസുക് പെർമിറ്റ് കൈവശമുള്ള വിസിറ്റിംഗ് എത്തിയ മാതാപിതാക്കളോടൊത്ത് കാറിൽ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ഇഖാമക്കാരനായ ഇദ്ദേഹം.
എന്നാൽ മാതാപിതാക്കൾക്ക് ഉംറ പെർമിറ്റ് ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിനു ഒരു തരത്തിലുമുള്ള പെർമിറ്റ് ഇല്ലാതിരുന്നതിനാൽ ചെക്ക് പോസ്റ്റിൽ നിന്ന് തടഞ്ഞ് പിഴ ചുമത്തുകയായിരുന്നു.
അതേ സമയം 500 റിയാൽ മാത്രമാണ് പിഴ ചുമത്തിയത് എന്നത് ആശ്വാസകരമാണ്. എങ്കിലും വരും ദിനങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാകുന്നതോടെ ഒരു പക്ഷെ ഇനി പിഴ സംഖ്യയിലും വർദ്ധനവ് വന്നേക്കുമെന്ന് സമൂഹിക പ്രവർത്തകർ ആളുകൾക്ക് മുന്നറിയിപ്പ്നൽകുന്നു.
ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹജ്ജ്, ഉംറ, ജവാസാത്ത് പെർമിറ്റുകൾ, മക്ക ഇഖാമ എന്നിവയില്ലാതെ വിദേശികൾ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ ചെക്ക് പോയിന്റുകളിൽ നിന്ന് തിരിച്ചയക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa