സൗദിയിൽ ഇന്ത്യക്കാരൻ ഹഷീഷുമായി പിടിയിൽ
ദമാം: ഹഷീഷ് വിപണനം നടത്തിയ കിഴക്കൻ പ്രവിശ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരനെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്.
സൗദിയിൽ മയക്ക് മരുന്ന് വിരുദ്ധ ക്യാംബയിനിന്റെ ഭാഗമായി അതി ശക്തമായ റെയ്ഡുകൾ ആണ് നടന്ന് കൊണ്ടിരിക്കുന്നത്.
സ്വദേശികളും വിദേശികളും അടക്കം നിരവധി കുറ്റവാളികൾ പ്രതിദിനം മയക്ക് മരുന്ന് വിരുദ്ധ സ്കാഡിന്റെ നീക്കത്തിൽ പിടിയിലാകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa