Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സൗദിയിലെ യാംബുവിൽ കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.

ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടിൽ ഷാഹുൽ ഹമീദ് (35) ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

ഒരു ഫാസ്റ്റ് ഫുഡ്‌ കമ്പനിയിൽ ജീവനക്കാരനായിരുന്നു പരേതൻ. നേരത്തെ ജിദ്ദയിൽ ജോലി ചെയ്തിരുന്നു.

ജോലി കഴിഞ്ഞ് റൂമിലെത്തിയ ഷാഹുൽ ഹമീദ് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഫജ്ർ നമസ്ക്കാരത്തിനായി തയ്യാറെടുക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളും മറ്റും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് യാംബുവിൽ തന്നെ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്