സൗദിയിൽ ഒരു തൊഴിൽ കരാർ ഖിവയിൽ രേഖപ്പെടുത്തുന്നതിന്റെ ആറ് ഘട്ടങ്ങൾ അറിയാം
റിയാദ്: ഒരു സ്ഥാപനവും തൊഴിലാളിയും തമ്മിലുള്ള തൊഴിൽ കരാറിന്റെ സാധുത ഉറപ്പാക്കുന്നതിന് തൊഴിൽ കരാറുകൾ രേഖപ്പെടുത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടികൾ ഖിവ പ്ലാറ്റ്ഫോം വ്യക്തമാക്കി.
തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനുള്ള ആറ് ഘട്ടങ്ങൾ ഖിവ വ്യക്തമാക്കിയത് താഴെ കൊടുക്കുന്നു.
1 ഖിവയിലെ പേഴ്സണൽ അക്കണ്ടിലേക്ക് ലോഗിൻ ചെയ്യുക. 2. തൊഴിൽ കരാർ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. 3. ശേഷം രെജിസ്റ്റർ ചെയ്ത മൊബൈലിലേക്ക് അയച്ച വേരിഫിക്കേഷൻ കോഡ് എന്റർ ചെയ്യുക.
4.തുടർന്ന് ജോബ് ഓഫറിൽ ക്ലിക്ക് ചെയ്യുക. 5. ശേഷം തൊഴിൽ കരാറുകളുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക, 6. ഓഫർ സ്വീകരിക്കുകയോ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയോ നിരസിക്കുകയോ ചെയ്യുക എന്നിവയാണ് ഒരു തൊഴിൽ കരാർ ഖിവയിൽ രേഖപ്പെടുത്തുന്നതിന്റെ ആറ് ഘട്ടങ്ങൾ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa