Saturday, September 21, 2024
Saudi ArabiaSportsTop Stories

ഗോളടിച്ചതിന് ശേഷം സുജൂദിൽ വീണ് ക്രിസ്റ്റിയാനോ; കയ്യടിച്ച് സഹതാരങ്ങൾ വീഡിയോ കാണാം

സൗദി പ്രൊ ലീഗിലെ ആവേശകരമായ മത്സരത്തിൽ നിർണായക ഗോളടിച്ചതിന് ശേഷം സൗദി കളിക്കാരെപ്പോലെ സുജൂദ് ചെയ്ത് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ.

അൽ ശബാബുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അൽനസർ ക്ലബ്ബ് വിജയിച്ചത്. കളിയിൽ അവസാനത്തേതും നിർണ്ണായകവുമായ ഗോൾ അടിച്ചത് റൊണാൾഡോയായിരുന്നു.

കിംഗ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമായിരുന്നു അൽനസർ ക്ലബ്ബ് മത്സരം തിരിച്ചു പിടിച്ചത്.

കളിയുടെ 59 ആം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. ഗോൾ അടിച്ചതിന് ശേഷം ആഘോഷിക്കാൻ ഒത്തുകൂടിയ സഹതാരങ്ങൾക്ക് നടുവിൽ ക്രിസ്റ്റിയാനോ സാഷ്ടാംഗം പ്രണമിക്കുകയും, തുടർന്ന് സഹതാരങ്ങൾ കയ്യടിക്കുകയും ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q