Saturday, September 21, 2024
Jeddah

എൽക്ളാസിക്കോ വോളിബോൾ ടൂർണമെൻറ്-2023 സമാപനം ഇന്ന്

എൽക്ളാസിക്കോ വോളിബോൾ ടൂർണമെൻറ്-2023 സമാപനം ജിദ്ദയിൽ വെച്ച് ഇന്ന് നടക്കും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക.

മലയാളികളടങ്ങുന്ന താരങ്ങളുമായി അറബ്‌കോ സെമിയിൽ മാറ്റുരക്കുന്നു, മത്സരം വൈകിട്ട് അഞ്ചു മണിമുതൽ ആരംഭിക്കും. ഫൈനൽ മത്സരമടക്കമുള്ള കലാകായികമാമാങ്കം രാത്രി 11 മണി വരെ നീണ്ടു നിൽക്കും.

ഇടവേളകളിൽ സൗദിയിലെ പ്രശസ്തഗായകൻ ബസ്സാമിന്റെയും ബംഗ്ളാദേശി ഗായിക റുവാസ്സിന്റേയും തകർപ്പൻ ഗാനവിരുന്നുകൾ, ജിദ്ദയിലെ പ്രമുഖരായ മലയാളി ഗായകരും അണിനിരക്കുന്ന സംഗീത പരിപാടികൾ, ആകർഷകമായ ഒപ്പന, ഡാൻസ് മറ്റു കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

ജിദ്ദയിലെ മുഴുവൻ കലാകായിക പ്രേമികൾക്കും പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q