സൗദിയിൽ ഒരു സ്ഥാപനത്തിന്റെ ഫയൽ കാൻസൽ ചെയ്യാനുള്ള നടപടികൾ വ്യക്തമാക്കി മന്ത്രാലയം
ഒരു സ്ഥാപനത്തിന്റെ ഫയൽ കാൻസൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി
അതിൽ പ്രധാനപ്പെട്ടത് തൊഴിലാളിയുടെ സ്റ്റാറ്റസ് ശരിയാക്കുക എന്നതാണ്, അത് ഫൈനൽ എക്സിറ്റ് വഴിയോ സ്പോൺസർഷിപ്പ് മാറ്റം വഴിയോ പൂർത്തിയാക്കണം.
ഇതിനു പുറമെ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്നുള്ള സ്ഥാപനത്തിന്റെ ലൈസൻസുകൾ റദ്ദാക്കുക, ഫയൽ ക്യാൻസലേഷൻ സർവീസ് വഴി സ്ഥാപനത്തിന്റെ ഫയൽ റദ്ദാക്കുക എന്നിവയും നടപടികളിൽ പെടുന്നു.
ആശ്രിതരുടെ സേവനം കൈമാറ്റം ചെയ്യുന്നതിനുള്ള അപേക്ഷ സ്ഥാപനത്തിന്റെ ഇലക്ട്രോണിക് സർവീസ് മുഖേനയാണ് നടക്കുന്നതെന്നും ഇതിനു രക്ഷിതാവിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa