എണ്ണയുത്പാദനം കുറക്കാനുള്ള സൗദി തീരുമാനത്തിന് പിറകെ ക്രൂഡ് ഓയിൽ വില ഉയർന്നു
എണ്ണയുത്പാദനത്തിൽ പ്രതിദിനം 1 മില്യൺ ബാരൽ കുറവ് വരുത്താനുള്ള സൗദി തീരുമാനത്തിനു പിറകെ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില രണ്ട് ശതമാനത്തിലധികം ഉയർന്നു.
ജൂലൈ ആദ്യം മുതലാണ് എണ്ണയുത്പാദനത്തിൽ പ്രതിദിനം ഒരു മില്യൺ ബാരൽ വെട്ടിക്കുറക്കൽ നടത്താൻ സൗദി തീരുമാനിച്ചത്.
എണ്ണയുത്പാദനം വെട്ടിക്കുറക്കൽ സംബന്ധിച്ച് മാർക്കറ്റിന്റെ സുസ്ഥിരതക്കായി ആവശ്യമായത് ചെയ്യും എന്നാണ് സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് രാജകുമാരൻ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം വിയന്നയിൽ വെച്ച് ചേർന്ന ഒപെക് പ്ലസ് മീറ്റിംഗിൽ മുഴുവൻ ഒപെക് പ്ലസ് അംഗങ്ങളും എണ്ണയുത്പാദനം കുറക്കാനുള്ള തീരുമാനത്തെ അംഗീകരിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa