സൗദി അറേബ്യ ലോക കായിക തലസ്ഥാനമാകുന്നു
യൂറോപ്യൻ ലീഗ് ഒഴികെയുള്ള മറ്റു ലീഗുകൾ എല്ലാം കളിക്കാരെ ആകർഷിക്കുന്നതിൽ പരാജയപ്പെടുന്ന സന്ദർഭത്തിലും സൗദി ലീഗ് ഇപ്പോൾ ലോക കായിക താരങ്ങളുടെ ആകർഷക കേന്ദ്രമാകുന്നുവെന്ന് സ്പാനിഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
പ്രയാസമേറിയ ഒരു ലീഗ് ആയിട്ട് പോലും റൊണാൾഡോ, ബെൻസിമ തുടങ്ങിയ ലോക ഫുട്ബോൾ താരങ്ങളുമായി ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ തന്നെ കരാർ ഒപ്പിടാൻ സാധിച്ചത് സൗദി ലീഗിൻറെ നേട്ടമായാണ് എബിസി പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തെ മുൻനിര ഫുട്ബോൾ താരങ്ങൾ വരും ദിനങ്ങളിൽ സൗദി ലീഗിലെ പ്രമുഖ ക്ലബ്ബുകളുമായി കരാർ ഒപ്പിടാനായി ഒരുങ്ങുന്നതും പത്രം സൂചിപ്പിച്ചു.
ഫുട്ബോളിന് പുറമേ ഗോൾഫ്, റെസ്‌ലിംഗ് ഫോർമുല റേസിംഗ്, ഡകാർ റാലി, ബോക്സിംഗ് തുടങ്ങിയ വിവിധ വിവിധ കായിക ഇനങ്ങളുടെ ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി അറേബ്യ ലോക കായിക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പത്രം സൂചിപ്പിക്കുന്നു.
ഫ്രഞ്ച് സൂപർതാരവും മുൻ റിയൽ മാഡ്രിഡ് ക്യാപ്റ്റനുമായ കരിം ബെൻസിമ സൗദിയിലെ അൽ ഇത്തിഹാദ് ക്ലബുമായി മൂന്ന് വർഷത്തേക്ക് കരാർ ഒപ്പിട്ടത് ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa