ഓപ്പൺ ഹാർട്ട് സർജറി നടത്തി ഇറാനിയൻ ഹാജിയെ രക്ഷപ്പെടുത്തി
മക്ക: ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തിക്കൊണ്ട് ഇറാനിയൻ തീർഥാടകനെ രക്ഷപ്പെടുത്താൻ മക്കയിലെ ആരോഗ്യ പ്രവർത്തകർക്ക് സാധിച്ചു.
മക്ക കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഹാർട്ട് ഹെൽത്ത് സെന്റർ ആണ് , കൊറോണറി ധമനികൾ ഇടുങ്ങുകയും ബ്ലൊക്കാകുകയും ചെയ്തത് മൂലം ഹൃദയാഘാതമുണ്ടായ 60 വയസ്സുകാരനായ ഇറാനിയൻ തീർഥാടകനെ ശസ്ത്രക്രിയ ചെയ്ത് രക്ഷപ്പെടുത്തിയത്.
തീർഥാടകനു നെഞ്ച് വേദന അനുഭവപ്പെട്ട വിവരം ആരോഗ്യ പ്രവർത്തകർ അറിയുകയും അവർ ആവശ്യമായ പരിശോധനകൾ നടത്തി ഓപറേഷൻ നിർബന്ധമാണെന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു.
തുടർന്ന് അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തുകയും വിജയകരമായി പൂർത്തിയാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം മദീനയിൽ എട്ട് മിനുട്ടോളം ഹൃദയം സ്തംഭിച്ച ഇന്തോനേഷ്യൻ തീർഥാടകയെ ഹെൽത്ത് വളണ്ടിയർമാർ രക്ഷപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa