Saturday, September 21, 2024
Saudi ArabiaTop Stories

തലകൾ രണ്ടായി; സൽമക്കും സാറക്കും ഇനി പുതു ജീവിതം

റിയാദ്: ഈജിപ്ഷ്യൻ സയാമീസ് ഇരട്ടകളായ സൽമയെയും സാറയെയും വേർപ്പെടുത്തുന്ന ശസ്ത്രക്രിയ വിജയകരമായി റിയാദിൽ പൂർത്തീകരിച്ചു.

31 കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, ടെക്നീഷ്യൻമാർ, നഴ്സിങ് സ്റ്റാഫ് എന്നിവർ ചേർന്ന് 17 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ഓപറേഷനിലൂടെയായിരുന്നു തലകൾ ചേർന്ന നിലയിലായിരുന്ന ഇരട്ടകളെ വേർപ്പെടുത്തിയത്.

വേർപ്പെടുത്തൽ ശസ്ത്രക്രിയക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇരട്ടകളുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു.

കഴിഞ്ഞ 33 വർഷങ്ങൾക്കുള്ളിൽ 23 രാജ്യങ്ങളിലെ 130 സയാമീസ് ഇരട്ടകളുടെ കാര്യങ്ങളിൽ ഇടപെടാൻ സൗദി ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്.  ഇന്ന് നടന്നത് സൗദിയിലെ 57 ആമത്തെ വേർപെടുത്തൽ ഓപ്പറേഷൻ ആയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്