Friday, November 22, 2024
Top Stories

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ലൈറ്റിലെ സൗജന്യ ഭക്ഷണം നിർത്തലാക്കരുത് : ടാസ്ക്

എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഫ്ളൈറ്റുകളിൽ നിലവിലുണ്ടായിരുന്ന സൗജന്യ ലഘു ഭക്ഷണം നിർത്തലാക്കിയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ ടാസ്ക് (Travel and tours Agents Survival Keralites) എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സി.ഇ.ഒ അലോക് സിങ്ങിന് നിവേദനം നൽകി.

യാത്രയുടെ മൂന്നും ,നാലും മണിക്കൂർ മുൻപ് എയർപോർട്ടിലെത്തി നാലും, അഞ്ചും മണിക്കൂർ ഫ്‌ളൈറ്റ് യാത്ര ചെയ്യേണ്ടുന്ന സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികളുടെയും, അവരുടെ കുടുംബങ്ങളുടെയും യാത്രകൾക്ക് ആശ്രയമായ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഈ തീരുമാനം പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നതാണെന്നും ഇത് ഉടൻ പിൻവലിക്കണം എന്നും TASK ജനറൽ സെക്രട്ടറി ജുബൈർ CK ആവശ്യപ്പെട്ടു.

ജൂൺ 22 മുതൽ ആണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം നിർത്തി വെച്ചത്. ഇതോടൊപ്പം എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനുവും പുതുക്കി. പുതിയ  മെനുവായിരിക്കും ഇനി ലഭ്യമാവുക.

വിമാനത്തിനുള്ളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനു ‘ഗൗർമെയറി’ നാണ് ഇനി ചുമതല. യാത്രക്കാർക്ക് ഭക്ഷണങ്ങൾ മുൻകൂട്ടി കമ്പനി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്