Sunday, November 24, 2024
Saudi ArabiaTop Stories

അറഫാ ഖുതുബ മലയാളത്തിൽ കേൾക്കാൻ ചെയ്യേണ്ടത്

മക്ക: ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമമെന്ന് വിളിക്കുന്ന അറഫാ സംഗമത്തോടനുബന്ധിച്ച് മസ്ജിദുന്നമിറയിൽ വെച്ച് നടക്കുന്ന അറഫാ പ്രഭാഷണം മലയാളത്തിൽ കേൾക്കുന്നതിനും അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്.

ലോകത്തെ പ്രധാനപ്പെട്ട 20 ഭാഷകളിൽ അറഫാ ഖുതുബ സംപ്രേഷണം ചെയ്യുന്നതിന്റെ ഭാഗമായാണ് മലയാളവും ഉൾപ്പെടുത്തിയിട്ടുള്ളത്.

ശൈഖ് ഡോ. യൂസുഫ് ബ്നു മുഹമ്മദ് ബിൻ അബ്ദിൽ അസീസ് ബിൻ സഈദ് ആണ് ഈ വർഷത്തെ അറഫാ ഖുതുബ നിർവ്വഹിക്കുന്നത്.

ഖുതുബ മലയാളത്തിൽ കേൾക്കാൻ https://manaratalharamain.gov.sa/arafa/arafa_sermon/മല എന്ന ലിങ്കിൽ പോയി മലയാളം സെലക്ട് ചെയ്ത് translate sermon to മലയാളം എന്ന ഐക്കണിൽ.ക്ലിക്ക് ചെയ്‌താൽ ഖുതുബ മലയാളത്തിൽ കേൾക്കാം.

20 ലക്ഷത്തിൽ പരം ഹാജിമാർ ആണ് ഒരേ സമയം അറഫയിൽ സംഗമിക്കുന്നത്. സൂര്യാസ്തമയം കഴിയുന്നതോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്