ഭിന്നശേഷിക്കാരനെ വീൽ ചെയറിൽ നിന്നെടുത്ത് ജംറയിൽ കല്ലെറിയാൻ സഹായിക്കുന്ന സൗദി സുരക്ഷാ ഭടൻ: വീഡിയോ
മിന: ഹജ്ജ് വേളയിലെ സൗദി സുരക്ഷാ ഭടന്മാരിടെ തീർഥാടകരോടുള്ള സമീപനങ്ങളും പെരുമാറ്റങ്ങളുമെല്ലാം പ്രസിദ്ധമാണ്.
തങ്ങളുടെ ഉത്തരവാദിത്വം സുരക്ഷയൊരുക്കൽ മാത്രമാണെങ്കിൽ പോലും സൗദീ സംസ്ക്കാരത്തിന്റെയും ഇസ്‌ലാമിക പൈതൃകത്തിന്റെയും യഥാർഥ അന്തസത്ത വിളിച്ചോതുന്ന തരത്തിൽ സുരക്ഷാ ഭടന്മാർ തീർഥാടകർക്ക് പുണ്യ ഭൂമികളിൽ വലിയ സഹായങ്ങളാണ് ചെയ്ത് കൊണ്ടിരുന്നത്.
നടക്കാൻ സാധിക്കാത്തവർക്ക് കൈത്താങ്ങായും ചൂടിൽ നിന്നും രക്ഷയൊരുക്കാനായി പല മാർഗ്ഗങ്ങൾ സ്വീകരിച്ചും വഴിയൊരുക്കിയും മറ്റു വിവിധ സേവനങ്ങൾ നൽകിയുമെല്ലാം സുരക്ഷാ ഭടന്മാർ തീർഥാടകർക്ക് വലിയ പിന്തുണയാണ് നൽകി വരാറുള്ളത്.
ഇത്തരത്തിൽ ഒരു സുരക്ഷാ ഭടൻ ഒരു ഭിന്ന ശേഷിക്കാരനെ സഹായിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.
ഭിന്ന ശേഷിക്കാരനായ തീർഥാടകനെ ജം റയിൽ കല്ലെറിയുന്നതിനു സുരക്ഷാ ഭടൻ വീൽ ചെയറിൽ നിന്നെടുത്ത് സഹായിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa