വിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; സ്വീഡിഷ് അംബാസഡറെ വിളിച്ചു വരുത്തി സൗദി അറേബ്യ
റിയാദ്: ബലിപെരുന്നാൾ ദിനത്തിൽ സ്വീഡനിലെ സ്റ്റോക്ക് ഹോം മസ്ജിദിന് മുമ്പിൽ വച്ച് വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തിൽ സിഡിഷ് അംബാസിഡറെ വിളിച്ചുവരുത്തി സൗദി വിദേശകാര്യ മന്ത്രാലയം.
ഒരു തീവ്രവവാദി ഖുർആൻ കത്തിച്ച സംഭവത്തെ നിരാകരിച്ച സൗദി തങ്ങളുടെ ശക്തമായ പ്രതിഷേധം സ്വീഡിഷ് അംബാസഡറെ അറിയിച്ചു.
സഹിഷ്ണുത, മിതത്വം, തീവ്രവാദത്തെ നിരാകരിക്കൽ, ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആവശ്യമായ പരസ്പര ബഹുമാനം എന്നിവക്ക് തുരങ്കം വെക്കാൻ ശ്രമിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തടയിടാൻ സ്വീഡിഷ് സർക്കാരിനോട് സൗദി ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിൽ ഒരു തീവ്രവാദി വിശുദ്ധ ഖുർആനിന്റെ കോപ്പി കത്തിച്ചതിനെ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം ജൂൺ 29 ന് പ്രസ്താവനയിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa