Saturday, September 21, 2024
Saudi ArabiaTop Stories

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി ഹാജി എയർപോർട്ടിൽ കുഴഞ്ഞ് വീണു മരിച്ചു

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ എറണാകുളം സ്വദേശി ജിദ്ദ എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു.

പാലാരിവട്ടം സ്വദേശി അബ്​ദുൽ അസീസ് (69) ആണ്​ മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപിൽ വന്നതായിരുന്നു.​

മയ്യിത്ത് മക്കയിൽ മറവ് ചെയ്യാനുള്ള ശ്രമം നടക്കുന്നു. പാലാരി വട്ടത്ത് ഫാബ്രിക്സ് നടത്തുകയായിരുന്നു അബ്ദുൽ അസീസ്.

ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് കുടുംബം. മയ്യിത്ത് കിംഗ് ഫഹദ് ഹോസ്പിറ്റൽ മോർച്ചറിയിൽ ആണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്