എണ്ണയുത്പാദനം വെട്ടിക്കുറക്കാനുള്ള സൗദിയുടെ തീരുമാനം ഒരു മാസത്തേക്കു കൂടി നീട്ടും
റിയാദ്: സൗദി അറേബ്യ എണ്ണയുത്പാദനം പ്രതിദിനം ഒരു ദശലക്ഷം ബാരൽ കൂടി സ്വമേധയാ വെട്ടിക്കുറച്ച തീരുമാനം ഒരു മാസത്തേക്ക് കൂടി നീട്ടും.
ജൂലൈ മുതൽ ആണ് സൗദി അറേബ്യ എണ്ണയുത്പാദനത്തിൽ ഒരു ലക്ഷം ബാരൽ കൂടി സ്വമേധയാ വെട്ടിക്കുറക്കൽ ആരംഭിച്ചത്.
എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ തീരുമാനം സൗദിയെടുത്തത്.
നേരത്തെത്തന്നെ സൗദി എണ്ണയുത്പാദനത്തിൽ കുറവ് വരുത്തിയിരുന്നു. ഇതിനു പുറമെയാണ് ജൂലൈ മാസം പ്രതിദിനം ഒരു ദശലക്ഷം ബാരൽ വെട്ടിക്കുറക്കൽ ആരംഭിച്ചത്. പ്രസ്തുത തീരുമാനം ഒരു മാസത്തേക്ക് കൂടി നീട്ടുമെന്നാണ് ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക ഉറവിടം അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa