ഹജ്ജ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരം
മക്ക: ഹജ്ജ് നിർവ്വഹിച്ചവർക്ക് ഹജ്ജ് കം പ്ലീഷൻ സർട്ടിഫിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വളരെ എളുപ്പത്തിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള മാർഗവും മന്ത്രാലയം വ്യക്തമാക്കി.
നുസുക് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക, ശേഷം മെയിൻ പേജിൽ തന്നെ കാണുന്ന വ്യൂ കാർഡ് ക്ലിക്ക് ചെയ്യുക, തുടർന്ന് ഹജ്ജ് കം പ്ലീഷൻ സർട്ടിഫിക്കറ്റ് സെലെക്റ്റ് ചെയ്യുക, അവസാനം ആവശ്യമായ ഡിസൈൻ സെലെക്റ്റ് ചെയ്ത് ഇഷ്യു സർട്ടിഫിക്കറ്റ് ക്ലിക് ചെയ്ത് ഡൗൺലോഡ് ചെയ്യുക, എന്നതാണ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനുള്ള വഴി.
ഈ വർഷം ഹജ്ജിനു 150 രാജ്യങ്ങളിൽ നിന്നായി 18.5 ലക്ഷം തീർഥാടകർ ആണ് വിശുദ്ധ ഭൂമിയിലെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa