റിയാദിലെ 7.5 ദശലക്ഷം മരങ്ങൾ നനയ്ക്കാൻ 1,350 കിലോമീറ്റർ നീളമുള്ള ജല ശൃംഖല ഉദ്ഘാടനം ചെയ്തു
റിയാദ്: ഗ്രീൻ റിയാദ് പ്രോഗ്രാമിന്റെ ഭാഗമായി, ഇന്ന് (ഞായറാഴ്ച), റിയാദിലെ 7.5 ദശലക്ഷം മരങ്ങൾക്ക് ജലസേചനം നടത്തുന്നതിനുള്ള 1350 കിലോമീറ്റർ നീളമുള്ള ജല ശൃംഖല പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ഗ്രീൻ റിയാദിലെയും റിയാദിലെ വികസന പദ്ധതികളിലെയും ജലസേചന ആവശ്യങ്ങൾക്കായി സുസ്ഥിര ജലസേചനം കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.
പ്രധാന ശൃംഖലകളുടെ വ്യാസം 1.2 മുതൽ 2.4 മീറ്റർ വരെയാണ്, കൂടാതെ റിയാദ് നഗരത്തിന്റെ എല്ലാ ചുറ്റുവട്ടങ്ങളെയും ബന്ധിപ്പിക്കുന്ന ഉപ നെറ്റ്‌വർക്കുകളുമുണ്ട്.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും അനുസരിച്ച് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ റിയാദ് നഗരത്തിലെ ഗതാഗതത്തെ ബാധിക്കില്ല.
100% ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് ജലസേചനത്തിലെ സുസ്ഥിരത ഉറപ്പ് വരുത്തുന്ന പദ്ധതി ദിരിയ, കിംഗ് സൽമാൻ പാർക്ക്, പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ട് അടക്കം വിവിധ പദ്ധതികൾക്കും പ്രയോജനപ്പെടും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa