ടോഗിൽ ഉർദുഗാനെ ഇരുത്തി സ്വയം ഡ്രൈവ് ചെയ്ത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
ജിദ്ദ: സൗദി സന്ദർശനത്തിനെത്തിയ തുർക്കി പ്രസിഡന്റ് ഉർദുഗാനെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഊഷ്മളമായി സ്വീകരിച്ചു.
തുർക്കിയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനമായ ടോഗിൽ (Togg) ഉർദുഗാനെ ഇരുത്തി രാജകുമാരൻ സ്വയം ഡ്രൈവ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.
സൽമാൻ രാജാവിനും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി തുർക്കി പ്രസിഡന്റ് സമ്മാനിച്ച രണ്ട് കാറുകളിൽ ഒന്നാണിതെന്നത് ശ്രദ്ധേയമാണ്.
സൗദിക്ക് പുറമേ ഖത്തറും യു എ ഇയും സന്ദർശിക്കുന്ന ഉർദുഗാൻ ഖത്തർ , ഇമാറാത്തി ഭരണാധികാരികൾക്കും ടോഗ് കാർ സമ്മാനിച്ചിട്ടുണ്ട്.
സൗദിയുമായി നിരവധി കരാറുകളിൽ ഏർപ്പെടുന്നതിനു തുർക്കി പ്രസിഡന്റിന്റെ സന്ദർശനം സാക്ഷ്യം വഹിക്കും.
ഉർദുഗാൻ സമ്മാനിച്ച കാറിൽ ഉർദുഗാനുമായി സ്വയം ഡ്രൈവ് ചെയ്ത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സഞ്ചരിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa