Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലും കേരളത്തിലും ബുധനാഴ്ച മുഹറം ഒന്ന്

റിയാദ്: ജൂലൈ 18 ചൊവ്വാഴ്ച ദുൽഹിജ്ജ 30 പൂർത്തിയാക്കിയതായി സൗദി സുപ്രീം കോടതി അറിയിച്ചു.

ഇത് പ്രകാരം ജൂലൈ 19 ബുധനാഴ്ച സൗദിയിൽ മുഹറം 1 ആയിരിക്കുമെന്നും സുപ്രീം കോടതി പ്രസ്താവിച്ചു.

ദുൽഹിജ്ജ 29 അഥവാ തിങ്കളാഴ്ച സൗദിയിൽ മാസപ്പിറവി കണ്ടിട്ടില്ലെന്ന് സുപ്രീം കോടതി മാസപ്പിറവി അവലോകനക്കമ്മിറ്റി നിരീക്ഷിച്ചു.

ഇന്ന് മുഹറം മാസപ്പിറവി കണ്ടതിനാൽ നാളെ (ബുധൻ) കേരളത്തിലും മുഹറം 1 ആയിരിക്കും. കേരളത്തിൽ ഇന്ന് ദുൽഹിജ്ജ 29 ആയിരുന്നു.

ബുധനാഴ്ച മുഹറം 1 ആയതിനാൽ കേരളത്തിലും ഗൾഫിലും മുഹറം 10 ജൂലൈ 28 വെള്ളിയാഴ്ചയായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്