സൗദിയിലേക്ക് 60 ലക്ഷം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; വീഡിയോ കാണാം
റിയാദ്: സൗദിയിലേക്ക് 60 ലക്ഷത്തിലധികം നിരോധിത മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള തന്ത്രപരമായ നീക്കം അധികൃതർ പരാജയപ്പെടുത്തി.
മധുര പലഹാരം, ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുമായി എത്തിയ ചരക്ക് ലോറിക്കുള്ളിൽ ഒളിപ്പിച്ച രീതിയിൽ ആയിരുന്നു ഗുളികകൾ കണ്ടെത്തിയത്.
ഒമാൻ സൗദി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യോജിച്ചുള്ള നീക്കത്തിനൊടുവിൽ ആണ് വൻ മയക്കുമരുന്ന് കടത്ത് ശ്രമം തടയാൻ സാധിച്ചത്.
ചരക്ക് സ്വീകരിക്കാൻ എത്തിയ സിറിയക്കാരായ റസിഡന്റിനെയും വിസിറ്റ് വിസക്കാരനെയും മയക്കുമരുന്ന് വിരുദ്ധ സമിതി അറസ്റ്റ് ചെയ്തു.
അതേ സമയം സൗദിയിലേക്ക് അഞ്ചര ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള മറ്റു മൂന്നു വ്യത്യസ്ത ശ്രമങ്ങൾ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.
ജോർദ്ദാനിൽ നിന്ന് അൽ ഹദീഥ വഴി വാഹനങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നുതവണയും മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചത്.
ട്രെയിലറിന്റെ റേഡിയേറ്ററിനുള്ളിലും ടയറുകൾക്കുള്ളിലും മറ്റു വ്യത്യസ്ത ഭാഗങ്ങളിലും എല്ലാമായാണ് മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്.
സൗദിയിലേക്ക് 60 ലക്ഷത്തിലധികം മയക്കരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa