ഇന്ത്യൻ കാക്കകൾ സൗദി ദ്വീപിൽ ശല്യമാകുന്നു; ഉന്മൂലന നടപടികൾ തുടങ്ങി
ജിസാൻ: ഫറസാൻ ദ്വീപ് റിസർവിൽ ഇന്ത്യൻ കാക്കയുടെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഒരു പദ്ധതി ദേശീയ വന്യജീവി വികസന കേന്ദ്രം നടപ്പിലാക്കിത്തുടങ്ങി.
ഇന്ത്യൻ കാക്കകൾ വൈദ്യുതി മുടക്കം വരുത്തുകയും കന്നുകാലികളെ ആക്രമിക്കുകയും കടൽ പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഇരയാക്കുകയും, രോഗങ്ങൾ പടർത്തുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ കാക്കയെ ഉന്മൂലനം ചെയ്യാനും ദ്വീപിൽ അതിന്റെ പ്രജനനം തടയാനും അതിന്റെ എണ്ണം വിലയിരുത്താനും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, ഭക്ഷണം, പെരുമാറ്റ മേഖലകൾ എന്നിവ അറിയാനും പക്ഷികളുടെ എണ്ണവും വിതരണവും കണക്കാക്കാനും കേന്ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
നിയന്ത്രണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 35% കാക്കകളും അവയുടെ 140 കൂടുകളും ഉന്മൂലനം ചെയ്തു.
രാജ്യത്തെ ജൈവവൈവിധ്യവും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ കീഴിൽ ആണ് ഈ നടപടികൾ വരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa