സൗദിയിൽ നിർമ്മാണ, കെട്ടിട മേഖലയിൽ ജോലി ചെയ്യുന്നവർ 25 ലക്ഷം കവിഞ്ഞു
റിയാദ് : സൗദിയിൽ സോഷ്യൽ ഇൻഷുറൻസ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയരായ, നിർമ്മാണ, കെട്ടിട മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 2023 ലെ ഒന്നാം പാദത്തിന്റെ അവസാനത്തോടെ ഏകദേശം 2.54 ദശലക്ഷത്തിലെത്തിയതായി റിപ്പോർട്ട്.
അൽ-ഇഖ്തിസ്വാദിയയുടെ റിപ്പോർട്ട് പ്രകാരം, സോഷ്യൽ ഇൻഷുറൻസ് നിയമങ്ങൾക്ക് വിധേയരായ വിദേശ തൊഴിലാളികൾ ഏകദേശം 85.5 ശതമാനത്തിൽ എത്തിയിട്ടുണ്ട്.
ഈ മേഖലയിലെ സൗദികൾ , 14.5% ആണ്, അവർ ഏകദേശം 3,68,000 തൊഴിലാളികളുണ്ട്.
2.39 മില്യൺ പുരുഷന്മാർ മേഖലയിൽ ജോലി ചെയ്യുന്നു. വനിതാ ജീവനക്കാരിൽ ഭൂരിഭാഗവും സൗദികൾ ആണ്.
സൗദിയിലെ 47.3 ശതമാനം നിർമ്മാണ കെട്ടിട മേഖലാ ജീവനക്കാരും റിയാദ് പ്രവിശ്യയിൽ ആണുള്ളത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa