ഉംറക്ക് എത്തും മുമ്പ് പെർമിറ്റ് ഇഷ്യു ചെയ്യേണ്ട ആവശ്യകത ഓർമ്മപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയം
മക്ക: ഉംറ നിർവ്വഹിക്കാനെത്തും മുമ്പ് പെർമിറ്റ് ഇഷ്യു ചെയ്ത് നിയന്ത്രണങ്ങൾ പാലിക്കുന്നതിന് സഹകരിക്കണമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.
നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ഒഴിവാക്കുകയും മസ്ജിദുൽ ഹറാമിൽ എത്തുന്നതിന്റെ മുംബ് തന്നെ ഉംറക്കുള്ള പെർമിറ്റ് നേടുകയും വേണമെന്ന് എക്സിലെ തങ്ങളുടെ അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
നുസുക്, തവക്കൽനാ ആപുകൾ വഴി ഉംറക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്യാൻ സാധിക്കും.
അതേ സമയം അപോയിന്റ്മെന്റ് എടുത്ത സമയത്ത് ഉംറക്ക് വരാൻ സാധിക്കില്ലെങ്കിൽ പ്രസ്തുത പെർമിറ്റ് കാൻസൽ ചെയ്യാവുന്നതും മറ്റൊരു സമയത്തേക്ക് അപോയിന്മെന്റ് എടുക്കാവുന്നതുമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa