ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി
റിയാദിൽ ഇന്ത്യക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അബ്ദുല്ല ബിൻ ഹഷാൻ അജ്മി, മുഹമ്മദ് സഈൽ അൻസി എന്നീ സൗദി പൗരന്മാരെയാണ് മുഹമ്മദ് ഹുസൈൻ അൻസാരി എന്ന ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾ ഇരയെ കാറിടിച്ച് കൊലപ്പെടുത്തിയതിനു പുറമെ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന വസ്തുക്കൾ മോഷ്ടിക്കുകയും ചെയ്തിരുന്നു.
പ്രതികൾ മയക്ക് മരുന്ന് ഗുളികകൾ ഉപയോഗിച്ചിരുന്നതായും അറസ്റ്റ് ചെയ്യാൻ നേരം ഒരു പ്രതി പോലീസിനു നേരെ ആയുധം ചൂണ്ടുകയും ചെയ്തിരുന്നതായും മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണത്തിൽ പ്രതികളുടെ കുറ്റം തെളിയുകയും സ്പെഷ്യൽ കോർട്ട് പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. വധശിക്ഷാ വിധിയെ അപ്പീൽ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതിനെ തുടർന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് , ഞായർ, വിധി നടപ്പാക്കുകയുമായിരുന്നു.
നിരപരാധികളെ അക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ അവരുടെ പണം കൊള്ളയടിക്കുകയോ ചെയ്യുന്ന എല്ലാവർക്കുമെതിരെ അല്ലാഹുവിന്റെ വിധികൾ നടപ്പാക്കാനുള്ള രാജ്യത്തിന്റെ താത്പര്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa