സൗദി ഫലസ്തീനിലെ തങ്ങളുടെ ആദ്യ അംബാസഡറെ നിയമിച്ചു
അമ്മാൻ: ഫലസ്തീനിലേക്ക് സൗദി അറേബ്യ നിയമിച്ച ആദ്യ അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ-സുദൈരി ശനിയാഴ്ച ഫലസ്തീൻ അധികാരികൾക്ക് തന്റെ യോഗ്യതാപത്രം സമർപ്പിച്ചു.
ജോർദാനിലെ ഫലസ്തീൻ എംബസിയിൽ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നയതന്ത്രകാര്യ ഉപദേഷ്ടാവ് മജ്ദി അൽ ഖാലിദിക്കാണ് അംബാസഡർ അൽ സുദൈരി യോഗ്യതാപത്രം കൈമാറിയത്.
ഫലസ്തീനിലെ സൗദി അറേബ്യയുടെ നോൺ റസിഡന്റ് അംബാസഡറായും ജറുസലേമിലെ കോൺസൽ ജനറലായും അൽ സുദൈരി പ്രവർത്തിക്കും.
സൗദി ഫലസ്തീൻ ബന്ധം ഊഷ്മളമാക്കുന്നതിനു പുതിയ നീക്കം സഹായിക്കുമെന്ന് സുദൈരിയും ഖാലിദിയും അഭിപ്രായപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa