10 ഇനം ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കും
അടുത്തിടെ നടത്തിയ ഒരു സ്വീഡിഷ് പഠനം, വേഗത്തിൽ നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തൽ, അല്ലെങ്കിൽ പതിവായി പടികൾ കയറുക എന്നിവയിൽ ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യക്ഷമത വർദ്ധിപ്പിക്കുകയും 10 ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി വ്യക്തമാക്കുന്നു.
വ്യായാമം ഹോർമോൺ അളവ് സന്തുലിതമാക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലൂടെയും ഹോർമോണുകളുടെ അളവ് സന്തുലിതമാക്കുന്നതിലൂടെയും രക്തസമ്മർദ്ദവും ഷുഗറും നിയന്ത്രിക്കുന്നതിലൂടെയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും വ്യായാമം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കി.
ഫിറ്റ്നസ് വർധിപ്പിക്കുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അതുവഴി തൊണ്ട, പാൻക്രിയാസ്, കരൾ, കുടൽ, വൃക്ക, ശ്വാസകോശം തുടങ്ങിയ ഗുരുതരമായ ക്യാൻസറുകളെ ചെറുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa