Sunday, September 22, 2024
Saudi ArabiaTop Stories

18 വർഷം തങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകിയ പ്രവാസി റസ്റ്റോറൻറ് ജീവനക്കാരനോട് സൗദി യുവാക്കൾ ചെയ്തത്; വീഡിയോ കാണാം

നീണ്ട 18 വർഷം തങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകിയ ഒരു പ്രവാസിയായ റസ്റ്റോറൻറ് ജീവനക്കാരനോട് സൗദി യുവാക്കൾ നടത്തിയ നന്ദി പ്രകടനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു.

റസ്റ്റോറന്റിലേക്ക് കയറിച്ചെന്ന യുവാക്കൾ ജീവനക്കാരനോട് റസ്റ്റോറന്റിന്റെ പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജീവനക്കാരൻ വേഷം മാറി റസ്റ്റോറന്റിൽ നിന്ന് പുറത്തേക്കിറങ്ങി.

തങ്ങളുടെ കാറിൽ ജീവനക്കാരനായി ഒരുക്കിയിരുന്ന വലിയ സമ്മാനം ജീവനക്കാരനെ കാണിക്കുകയും സമ്മാനമായി നൽകുകയുമായിരുന്നു യുവാക്കളുടെ ലക്ഷ്യം.

യുവാക്കളുടെ നിർദ്ദേശപ്രകാരംകാറിലെ സീറ്റിൽ നിന്ന് ഒരു പൂച്ചെണ്ട് എടുത്ത ജീവനക്കാരൻ തനിക്കായി യുവാക്കൾ വാങ്ങിയ പുതിയ മൊബൈൽ ഫോൺ പൂച്ചെണ്ടിനു മുകളിൽ കണ്ടു.

ഏറെ സന്തോഷവാനായ പ്രവാസി മൊബൈൽ ഫോൺ സ്വീകരിക്കുകയും തുടർന്ന് യുവാക്കൾ പണമടങ്ങിയ ഒരു കവറും അദ്ദേഹത്തിനു സമ്മാനമായി നൽകുകയും ചെയ്തു.

വർഷങ്ങളായി തങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകിയ പ്രവാസിയോട് ഈ സൗദി യുവാക്കൾ ചെയ്ത ഈ സൽകർമ്മത്തെ സോഷ്യൽ മീഡിയ വലിയ തോതിൽ പ്രശംസിച്ചു. വൈറലായ വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്