സൗദിയിൽ താമസ, ഭക്ഷണ, സേവന മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തോളമായി
റിയാദ്: ഇൻഷുറൻസ് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയരായി സൗദി അറേബ്യയിലെ താമസ, ഭക്ഷണ സേവന പ്രവർത്തനങ്ങളിലെ ജീവനക്കാരുടെ എണ്ണം 2023 ആദ്യ പാദത്തിന്റെ അവസാനത്തോടെ ഏകദേശം 6,94,000 ത്തിൽ എത്തിയതായി റിപ്പോർട്ട്.
റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഫർണിഷ് ചെയ്ത അപ്പാർട്ടുമെന്റുകൾ എന്നിവ ഉൾപ്പെടുന്ന ഈ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 78.3% വിദേശ തൊഴിലാളികളാണ്.
അൽ-ഇഖ്തിസാദിയയുടെ അഭിപ്രായത്തിൽ, താമസ, ഹോട്ടൽ സേവന മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം ഏകദേശം 5.43 ലക്ഷം ആയിട്ടുണ്ട്.
ഹോട്ടൽ മേഖലയിൽ, ഏകദേശം 78,000 സ്ത്രീ തൊഴിലാളികളുണ്ട്, ഇതിൽ 5793 വിദേശ വനിതകൾ മാത്രമാണുള്ളതെന്നും ബാക്കിയുള്ളവർ മുഴുവൻ സൗദി വനിതകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa