സൗദിയിൽ ബംഗ്ളാദേശിയുടെ വധ ശിക്ഷ നടപ്പാക്കി
സൗദിയിലെ ജിസാനിൽ ബംഗ്ളാദേശി പൗരൻ ഷാഹിൻ മിയയുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
തൻ്റെ പിതാവ് അയൂബ് അലിയെ കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത കുറ്റത്തിനായിരുന്നു പ്രതിയെ വധശിക്ഷക്ക് വിധേയനാക്കിയത്.
പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിനു താഴെ മറവ് ചെയ്യുകയായിരുന്നു. പ്രതി മയക്ക് മരുന്നിനടിമയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
സുരക്ഷാ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചെയ്തതതായി അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കേസ് പ്രത്യേക കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു.
വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച കോടതി വിധിയെ മേൽക്കോടതികൾ പിന്തുണച്ചതോടെ വിധി നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും പ്രതിയെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.
നിരപരാധികളുടെ രക്തം ചിന്തുന്ന ഏതൊരാൾക്കും വിധി ഇതായിരിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa