ഹൃദയമിടിപ്പിനുള്ള പ്രധാന കാരണം വ്യക്ത്മാക്കി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ്
ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം വ്യക്തമാക്കി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഖാലിദ് അൻ നിംർ.
പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഹൃദയമിടിപ്പിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണെന്നാണ് അൽ-നിംർ പറയുന്നത്.
സ്ത്രീകൾക്കിടയിൽ ഹൃദയമിടിപ്പ് വർദ്ധിക്കാനുള്ള പ്രധാനപ്പെട്ട കാരണം അനീമിയയാണെന്നും ഖാലിദ് അൽ നിം ർ സൂചിപ്പിക്കുന്നു.
മെഡിസിൻവെബ് പറയുന്നതനുസരിച്ച്, ഉത്കണ്ഠ ഉറക്കമില്ലായ്മ, വിഷാദം, ദഹനപ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ മാനസികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്.
അമിതമായ ഉപഭോഗം ഇല്ലെങ്കിൽ കാപ്പി ഹൃദയമിടിപ്പിനു കാരണമാകില്ലെന്നാണു ഡോ: ഖാലിദ് അൽ നിംർ വ്യക്തമാക്കിയത്. എന്നാൽ അമിതമായ കാപ്പിയുടെ ഉപഭോഗം ഹൃദയമിടിപ്പ്, അസിഡിറ്റി, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് താൽക്കാലിക ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുമെന്നും ഒരാൾക്ക് പരമാവധി പ്രതിദിനം കഴിക്കാവുന്ന കഫീനിൻ്റെ അളവ് 300 മില്ലിഗ്രാം ആണെന്നും ഡോ: ഖാലിദ് അൽ നിംർ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa