മൊബൈൽ വഴി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തൽ; സൗദിയിൽ 11 വിദേശികൾക്ക് ശിക്ഷ വിധിച്ചു
റിയാദ്: പതിനൊന്ന് പാകിസ്ഥാനികൾ അടങ്ങുന്ന ക്രിമിനൽ സംഘത്തിനു ഫിനാൻഷ്യൽ ഫ്രോഡ് പ്രോസിക്യൂഷൻ അന്വേഷണ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശിക്ഷ വിധിച്ചു.
പ്രതികൾ ഇരകൾക്ക് ടെക്സ്റ്റ് മെസ്സേജ് അയച്ചും ഫോൺ ചെയ്തും ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനെന്ന രീതിയിൽ ബന്ധപ്പെടുകയും ഡാറ്റകൾ കരസ്ഥമാക്കി തുടർന്ന് ഇരകളുടെ അക്കൗണ്ടിലേക്ക് പ്രവേശിച്ച് പണം കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികളെ അറസ്റ്റുചെയ്‌ത് യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും, കോടതി ഓരോരുത്തർക്കും 7 വർഷം വീതം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ശിക്ഷാകാലാവധിക്ക് ശേഷം പ്രതികളെ രാജ്യത്തിൽ നിന്ന് നാടുകടത്തും.
ബാങ്ക് അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ നേരത്തെ വ്യാപകമായി തട്ടിപ്പ് കോളുകൾ പതിവായിരുന്നു. പൊതു സമൂഹത്തെ വിവിധ തരത്തിൽ ബോധവത്ക്കരിച്ചത് മൂലം ഇപ്പോൾ അത്തരം തടിപ്പുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും അത്തരം തട്ടിപ്പുകളിൽ വീണു പോകുന്നവരുണ്ട് എന്നതാണു യാഥാർഥ്യം.
ഇത്തരം തട്ടിപ്പുകളെ തടയിടുന്നത് തുടരുകയാണെന്ന് പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa