കോഴിക്കോട് നിപ്പ സ്ഥിരീകരിച്ചു
കോഴിക്കോട്: കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളും വൈറസ് ബാധ മൂലമാണെന്നും ഉറപ്പാക്കി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണു പരിശോധന നടന്നത്.
നാല് പേരുടെ പരിശോധനാ ഫലം ഇനി പുറത്തുവരാനുണ്ട്. ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. കേന്ദ്ര ആരോഗ്യസംഘം സംസ്ഥാനത്തെത്തും. അതേ സമയം രോഗ ലക്ഷണത്തോടെ ചികിത്സയിലുള്ള ആൺകുട്ടിയുടെ നില ഗുരുതരമാണ്. രോഗം ബാധിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും.
കോഴിക്കോട്ടെ രണ്ട് പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ ആയിരുന്നു രണ്ട് മരണങ്ങളും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളെ അറിയിച്ചു.
വൈറസ് ബാധ സ്ഥിരികരിച്ച സാഹചര്യത്തിൽ ആളുകളോട് മാസ്ക് ധരിക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa