Saturday, September 21, 2024
Jeddah

തുറബ മലയാളി സമാജം സ്ഥാപകരെ ആദരിച്ചു

സൗദിയിലെ ത്വാഇഫിന്റെ ഉൾപ്രദേശമായ തുറബയിൽ ജോലി ചെയ്യുന്ന മലയാളികൾ സ്നേഹ സംഗമം സംഘടിപ്പിച്ചു.

തുറബയിലെ മലയാളികൾക്കിടയിൽ ആദ്യമായി നടന്ന ഈ സംഗമത്തിൽ നിരവധി പ്രവാസികളാണ് സാന്നിദ്ധ്യമറിയിച്ചത്.

തുറബയിലെ മലയാളികളെ ഒന്നിപ്പിക്കാൻ വാട്സ്ആപ് കൂട്ടായ്മ ആരംഭിക്കുകയും തുടർന്ന് മലയാളി സമാജം രൂപീകരിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്ത അബ്ദുൽ സലാം കുന്നുംപുറം, റിയാസ് പുള്ളിക്കോടൻ എന്നിവരെ സംഗമത്തിൽ പ്രത്യേകം ആദരിച്ചു.

തുറാബയിലെ മലയാളികൾക്കിടയിൽ 25 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയവരെ സൗദി പൗരൻ ഹമദ് ആയിദ് ബിൻ ഹാദിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്