ആദ്യ ശമ്പളത്തിൽ നിന്ന് നബിദിന റാലിയിലെ സ്കൗട്ട് ക്യാപ്റ്റന് നോട്ട് മാലയുണ്ടാക്കി അണിയിച്ച് ഷീന; വൈറലായി വീഡിയോ
വ്യത്യസ്ത മത വിഭാഗങ്ങൾക്കിടയിലെ പല ആഘോഷങ്ങളും പലപ്പോഴും ഹൃദയസ്പർശിയായ പല രംഗങ്ങൾക്കും വേദിയാകാറുണ്ട്.
ഇത്തവണ നബിദിനാഘോഷ വേളയിലെ ഒരു അമുസ് ലിം സഹോദരിയുടെ വ്യത്യസ്തമായ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ കോഡൂർ വലിയാട്ടിലെ ഒരു മദ്രസയുടെ നബി ദിനാഘോഷ റാലിക്കിടെയായിരുന്നു ഹൃദയസ്പർശിയായ രംഗം സംഭവിച്ചത്.
നബിദിന റാലിയെ കാത്തിരുന്ന പ്രദേശ വാസിയായ ഷീനയും അവരുടെ മകളും റാലി വന്നപ്പോൾ നോട്ട് മാല അണിയാൻ റോഡ് മുറിച്ച് കടന്നെത്തുകയായിരുന്നു.
സ്കൗട്ട് സംഘത്തിലെ കുട്ടി ക്യാപ്റ്റനെ നോട്ട് മാലയണിയിച്ച ഷീന കുട്ടി ക്യാപ്റ്റനു സ്നേഹ മുത്തം നൽകുകയും ചെയ്തു.
തന്റെ ആദ്യ ശംബളത്തിൽ നിന്നായിരുന്നു ഷീന ഈ നോട്ട് മാലയുണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്.
ഷീനയും മകളും റാലിയിലെ ക്യാപറ്റനെ നോട്ട് മാലയണിയിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
