തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനങ്ങളോടിക്കുന്നവർ ശ്രദ്ധിക്കുക; ഓരോ 15 ദിവസത്തിലും ഇലക്ട്രോണിക് ആയി ഇൻഷൂറൻസ് വാലിഡിറ്റി ചെക്ക് ചെയ്യും

ജിദ്ദ: വാഹനങ്ങൾക്ക് വാലിഡ് ആയ ഇൻഷുറൻസ് ഇല്ലാത്തത് ഒട്ടൊമാറ്റിക്കായി പിടി കൂടുന്ന സംവിധാനം സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് 2023 ഒക്‌ടോബർ 1 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുത്തും.

വാഹനത്തിന്റെ ഇൻഷുറൻസ് നിയമ ലംഘനം ഓരോ 15 ദിവസത്തിലും ഇലക്ട്രോണിക് ആയി നിരീക്ഷിക്കും. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാകും.

വാഹനങ്ങൾക്ക് ഇൻഷൂറൻസ് ഇല്ലാതിരിക്കുന്നത് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനം ആണ്.

ട്രാഫിക് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും ഏതെങ്കിലും ട്രാഫിക് അപകടങ്ങളുടെ സാഹചര്യത്തിൽ അവരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനായി അവരുടെ വാഹനങ്ങൾക്ക് സാധുവായ ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കാനും പൗരന്മാരോടും പ്രവാസികളോടും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്