2034 ഫിഫ ലോകക്കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിച്ച് സൗദി അറേബ്യ
റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സൗദ് അറേബ്യ ഔദ്യോഗികമായി സമർപ്പിച്ചു.
2030 ലോകകപ്പിനുള്ള ആതിഥേയരെ പ്രഖ്യാപിച്ച സ്വിറ്റ്‌സർലൻഡിലെ ലൊസാനിൽ തിരക്കേറിയ ദിവസത്തിലാണ് സൗദിയുടെ ഈ നീക്കമുണ്ടായത്.
ബിഡ് വിജയിച്ചാൽ, ഫിഫ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന നാലാമത്തെ ഏഷ്യൻ രാജ്യമായി സൗദി അറേബ്യ മാറും, ഖത്തർ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ മുൻകാലങ്ങളിൽ ആതിഥേയരായിരുന്നു.
2034 ഫിഫ ലോകകപ്പിനു ആതിഥേയത്വം വഹിക്കാൻ മത്സരിക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം എല്ലാ മേഖലകളിലും രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്നുവെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഊന്നിപ്പറഞ്ഞു.
2030 ഫിഫ ലോകക്കപ്പ് 3 ഭൂഖണ്ഡങ്ങളിലെ ആറ് രാജ്യങ്ങളിലായാണു നടക്കുന്നത്.യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ, ഉറുഗ്വേ, അർജന്റീന, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa