Saturday, September 21, 2024
Top StoriesWorld

ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് ഫലസ്‌തീനി വനിത; വീഡിയോ കാണാം

ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ തകർന്ന ഒരു കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ സഹായം അഭ്യർഥിക്കുന്ന വീഡിയോ ഹൃദയഭേദകമായി മാറി.

തുടർന്ന് സ്ത്രീയെ രക്ഷാ പ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങളും വീഡിയോയിൽ കാണുന്നുണ്ട്.

ഇസ്രായേൽ അക്രമണത്തിൽ ഇത് വരെ മരിച്ച ഫലസ്തീനികളുടെ എണ്ണം 1,448 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,417 പേർ ഗാസ മുനമ്പിലും 31 വെസ്റ്റ് ബാങ്കിലുമാണ് കൊല്ലപ്പെട്ടത്.

ഇസ്രായേൽ ആക്രമണത്തിൽ ഇത് വരെ 447 കുട്ടികളും 248 സ്ത്രീകളും കൊല്ലപ്പെട്ടുവെന്ന് ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫലസ്തീൻ വനിത സഹായം അഭ്യർത്ഥിക്കുന്നു വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്