പടികൾ കയറി ഹൃദയാരോഗ്യം സംരക്ഷിക്കാം; നിത്യവും എത്ര പടികൾ കയറണം? വിശദമായി അറിയാം
ദിവസവും പടികൾ കയറുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ വലിയ തോതിൽ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഒരു ദിവസം കുറഞ്ഞത് 50 പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത 20 ശതമാനത്തിലേറെ കുറക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നത്. അതിനാൽ നിങ്ങളുടെ ഹൃദയാരോഗ്യം ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ ഒരു ദിവസം കുറഞ്ഞത് അഞ്ച് പടികൾ മാത്രം കയറിയാൽ തന്നെ മതിയാകും എന്നാണ് നിർദ്ദേശം.
കുടുംബ ചരിത്രം, ജനിതക അപകടസാധ്യത, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഘടകങ്ങൾ വിശകലനത്തിൽ ഉൾപ്പെടുത്തി യുകെ ബയോബാങ്കിലെ 4,58,860 മുതിർന്നവരുടെ സർവേയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗവേഷണ കണ്ടെത്തലുകൾ.
പടികൾ കയറുന്നത് സർവേയിൽ പങ്കെടുത്ത എല്ലാ ആളുകളുടെയും ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം കണ്ടെത്തി.
അതേ സമയം സ്ഥിരമായി പടികൾ കയറുന്നത് ശരാശരി 12.5 വർഷത്തോളം നിർത്തിയവർക്ക് തീരെ പടികൾ കയറാത്തവരേക്കാൾ ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 32% കൂടുതലാണെന്ന് യു എസിലെ തുലാനെ യൂണിവേഴ്സിറ്റിയിലെ ലു ക്വി പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa