പെട്ടെന്നുള്ള പ്രവാസി മരണങ്ങൾ; വില്ലന്മാരെയും അവയെ തരണം ചെയ്യേണ്ടതെങ്ങനെയെന്നും അറിയാം
പ്രവാസികൾക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾ അറേബ്യൻ മലയാളി പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതിനു നിരവധി കാരണങ്ങൾ ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അത്തരം കാരണങ്ങളും അവയെ തരണം ചെയ്യേണ്ടത് എങ്ങനെയാണെന്നും താഴെ വിശദമായി അറിയാം.
അതിൽ പെട്ട ഒരു ഘടകമാണ് ടെൻഷൻ. ടെൻഷൻ വർദ്ധിക്കുന്നത് പ്രഷർ കൂട്ടാനും അത് ഹൃദയാഘാതത്തിലേക്കും നയിക്കുന്നു. എന്നാൽ ടെൻഷനടിച്ചിരുന്നിട്ട് ഒരു സംഗതിക്കും പരിഹാരം ഉണ്ടാകില്ലെന്ന ഉത്തമ ബോധം ആദ്യം ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ ആരോഗ്യം വഷളാകാൻ മാത്രമേ ടെൻഷൻ ഉപകരിക്കൂ.
എന്ത് പ്രശ്നമുണ്ടെങ്കിലും അതൊരു പ്രശ്നമല്ലെന്ന ചിന്ത ഉടലെടുക്കണം. ഏത് മതക്കാരനാണെങ്കിലും ദൈവത്തിൽ എന്റെ കാര്യങ്ങളെ ഏൽപ്പിച്ചു എന്ന കരുതലും പ്രാർഥനകളും വലിയ ആത്മ സംതൃപ്തി നൽകും എന്നത് ഒരു വസ്തുതയാണ്.
ആരോഗ്യം സൂക്ഷിക്കുക. സൂര്യോദയത്തിനു മുമ്പ് ഉറക്കമുണരാൻ തീരുമാനിക്കുക. രാത്രി വൈകി ഉറങ്ങാതിരിക്കുക. 6 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക.
റൂമുകൾക്കുള്ളിൽ ചെയ്യാൻ പറ്റുന്ന വള്ളിച്ചാട്ടം (റോപ് ജംബ്) പോലുള്ള വലിയ ഫലം ചെയ്യുന്നതും എന്നാൽ സിംപിൾ ആയതുമായ വ്യായാമങ്ങൾ ചെയ്യുക. അല്ലെങ്കിൽ നടത്തമെങ്കിലും ശീലമാക്കുക.
ഭക്ഷണം രാത്രി വൈകി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യത്തിനു ഹാനികരമാകുന്ന പാനീയങ്ങളും മറ്റും ഒഴിവാക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ജലാംശം നിലനിർത്തുന്നതും നമ്മുടെ ഹൃദയത്തെ പിന്തുണയ്ക്കുന്നതിനുള്ള വഴികളാണ്, ഇത് ഹൃദ്രോഗത്തിനുള്ള ദീർഘകാല അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിച്ചേക്കാം
തുടങ്ങിയ ചില കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് വലിയ ഗുണം ചെയ്യും. അതോടൊപ്പം എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും നല്ല കൂട്ടുകാരുമായോ സഹപ്രവർത്തലരുമായോ അവ പങ്ക് വെക്കുന്നത് വലിയ ആശ്വാസമാകുമെന്നും ഓർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa