Saturday, September 21, 2024
Top StoriesWorld

ഗാസയിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ പണിമുടക്കിനാഹ്വാനം

ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സയും നിരന്തര ആക്രമണങ്ങളിൽ നിന്ന് അഭയവും തേടുന്ന ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് ഫലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡന്റ് മഹമൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിക്ക് നേരെയുണ്ടായ മാരകമായ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വാണിജ്യ പണിമുടക്ക് ആചരിക്കാൻ വിവിധ രാഷ്ട്രീയ വിഭാഗങ്ങൾ വെസ്റ്റ് ബാങ്കിലെ ഫലസ്തീനുകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നടന്ന അഞ്ച് യുദ്ധങ്ങളിൽ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ആശുപത്രിക്ക് നേരെ നടന്നതെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് അറിയിച്ചു.

‘അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ കൂട്ടക്കൊല നമ്മുടെ ചരിത്രത്തിൽ അഭൂതപൂർവമാണ്. കഴിഞ്ഞ യുദ്ധങ്ങളിലും ദിവസങ്ങളിലും ഞങ്ങൾ നിരവധി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ, ഇന്ന് രാത്രി നടന്നത് ഒരു വംശഹത്യക്ക് തുല്യമാണ്, ”വക്താവ് മഹമൂദ് ബാസൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്