Saturday, September 21, 2024
Saudi ArabiaTop Stories

ജുബൈലിൽ കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ജുബൈലിൽ കാണാതായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതായി  സെർച്ച് ആന്റ് റെസ്ക്യു ടീം അറിയിച്ചു.

ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് 82 കാരനായ ഉമർ സിറാജുദ്ദീൻ എന്ന വൃദ്ധനെ കാണാതായതായി തിങ്കളാഴ്ച രാവിലെ 7:30 ഓടെ സെർച്ച് ടീമിനു വിവരം ലഭിക്കുകയായിരുന്നു.

വിവരം ലഭിച്ചയുടൻ അസോസിയേഷൻ അംഗങ്ങൾ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു,  കാണാതായ ആളുടെ കാർ കണ്ടെത്തി.

തുടർന്ന് അംഗങ്ങൾ കാൽ നടയായി തിരച്ചിൽ നടത്താൻ ആരംഭിച്ചു. ഒടുവിൽ ജുബൈലിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽ ഫാദിലിയിൽ വൃദ്ധമെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്