Saturday, September 21, 2024
Middle EastTop StoriesWorld

തങ്ങളെ എവിടെയാണ് പാർപ്പിച്ചിരുന്നതെന്ന് അറിയില്ല; മോചിതരായ ബന്ദികൾ

തിങ്കളാഴ്ച ഹമാസ് വിട്ടയച്ച രണ്ട് ഇസ്രായേലി സ്ത്രീകൾ ടെൽ അവീവിലെ ഇച്ചിലോവ് ആശുപത്രിയിൽ എത്തി വിശ്രമിക്കുകയാണെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

85 കാരിയായ യോചെവെഡ് ലിഫ്ഷിറ്റ്‌സും, 79 കാരിയായ നൂറ് കൂപ്പറും “അവരുടെ കുടുംബങ്ങളുമായി വൈകാരികമായ ഒരു ഒത്തുചേരൽ നടത്തിയതായി ആശുപത്രിയിലെ ഒരു നഴ്‌സിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

ഗാസയിലെത്തിയ ശേഷം തങ്ങളെ എവിടേക്കാണ് കൊണ്ടുപോയതെന്ന് തനിക്ക് അറിയില്ലെന്ന് ലിഫ്ഷിറ്റ്സ് പറഞ്ഞതായി ഇസ്രായേലി മാധ്യമ വാർത്താ സൈറ്റായ വൈനെറ്റും റിപ്പോർട്ട് ചെയ്യുന്നു.

“ഇസ്രായേൽ ഗാസ അതിർത്തി കടന്ന ശേഷം തങ്ങളെ അബേസൻ പട്ടണത്തിൽ എത്തിച്ചു. അതിന് ശേഷം എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ല”. സ്ത്രീകളിലൊരാൾ പറഞ്ഞു.

രണ്ടു തടവുകാരെ കൂടി മോചിപ്പിച്ചതിനെ അമേരിക്കൻ പ്രസിഡന്റ് ബൈഡൻ സ്വാഗതം ചെയ്തു. ഗാസയിലേക്ക് ഇപ്പോൾ വരുന്ന പരിമിതമായ സഹായ വിതരണം തുടരേണ്ടതുണ്ടെന്ന് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനോട് ഒരു ഫോൺ കോളിൽ പറഞ്ഞു.

അതെ സമയം തിങ്കളാഴ്ച വൈകീട്ടും ചൊവ്വാഴ്ച പുലർച്ചെയുമായി ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 110 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗാസയിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിലും ജബാലിയയിലെ അൽ-ബലാദിലും, മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർത്ഥി ക്യാമ്പിലും കൂടാതെ തെക്ക് രണ്ട് പ്രദേശങ്ങളായ റഫ, ഖാൻ യൂനിസ് എന്നിവിടങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം നടത്തിയായി റിപോർട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q