ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്ന് യു എൻ സെക്രട്ടറി; പ്രതിഷേധവുമായി ഇസ്രായേൽ
ഒക്‌ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്നും ഫലസ്തീനികൾ “56 വർഷത്തെ ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരായെന്നും” യു എൻ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്.
ഫലസ്തീൻ ജനതയുടെ കൂട്ടക്കൊലയെ, ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങൾ കൊണ്ട് ന്യായീകരിക്കാനാകില്ലെന്ന് ചൊവ്വാഴ്ച രക്ഷാസമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ സ്ഥിതി മണിക്കൂറുകൾ കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഗാസ സംഘർഷം മേഖലയിലുടനീളം വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“ഞാൻ വ്യക്തമായി പറയട്ടെ: ഒരു സായുധ സംഘട്ടനത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിന്റെ “അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ” സംബന്ധിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഗാസയിൽ ഞങ്ങൾ സാക്ഷ്യം വഹിക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളിൽ തനിക്ക് അതീവ ഉത്കണ്ഠയുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു.
ഗുട്ടെറസിന്റെ പ്രസ്താവനക്ക് പിന്നാലെ പ്രതിഷേധവുമായി ഇസ്രായേൽ രംഗത്തെത്തി. യു എൻ സെക്രട്ടറിയുമായി നടത്താൻ തീരുമാനിച്ചിരുന്ന യോഗം അവർ റദ്ധാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa