Sunday, November 24, 2024
GCCKeralaTop Stories

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; പ്രവാസി അറസ്റ്റിൽ, വിമാനം 2 മണിക്കൂർ വൈകി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. ഭീഷണിയെ തുടര്‍ന്ന് ഇയാൾ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം രണ്ടു മണിക്കൂറിലേറെ വൈകി.

സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബൈയിലേക്ക് പോകാനെത്തിയതായിരുന്നു രാകേഷ്. ലഗ്ഗേജിന്റെ ഭാരക്കൂടുതലുമായി ബന്ധപ്പെട്ട് ഇയാൾ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി.

ഇതിനു പിന്നാലെയാണ് ഇയാൾ ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി ഇയാളുടെ ലഗേജ് വിശദ പരിശോധനയ്ക്ക് വിധേയമാക്കി.

പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് അധികൃതർ ഇയാളെ നെടുമ്പാശേരി പൊലീസിനു കൈമാറി. കസ്റ്റഡിയിലെടുത്ത ഇയാളെ കേസ് രെജിസ്റ്റർ ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു.

ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്. വർഷങ്ങളായി ദുബായിൽ സ്ഥിര താമസക്കാരനാണ് രാകേഷ് രവീന്ദ്രൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa