സൗദിയിൽ വൻ മയക്ക് മരുന്ന് വേട്ട; വിദേശികളടക്കം 11 പ്രതികൾ പിടിയിൽ
റിയാദ് മേഖലയിൽ 3.86 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിലെ സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.
കുറ്റകൃത്യത്തിൽ പങ്കാളികളായ 11 പേരെയും അറസ്റ്റ് ചെയ്തു. 7 സിറിയക്കാരും ഒരു നേപ്പാളിയും മൂന്ന് സൗദികളും ആയിരുന്നു പ്രതികൾ.
അറസ്റ്റിലായവരെ പ്രാഥമിക നടപടിക്രമങ്ങൾ സ്വീകരിച്ച ശേഷം പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.
മയക്ക് മരുന്ന് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്യുനു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa